വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിൽ നെറ്റ്ഫ്ളിക്സ്; റിപ്പോർട്ടുകൾ ഇങ്ങനെ

വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലാണ് സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സെന്ന് റിപ്പോർട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളിൽ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയിടുന്നതെന്നാണ് വിവരം. ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി പുതിയ നീക്കം നടത്തുന്നത്.

നെറ്റ്ഫ്ളിക്സ് നേരത്തെ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് പിൻവലിച്ചു. കൂടുതൽ വലിയ വിപണികളിൽ സൗജന്യ സേവനങ്ങൾ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയെന്നാണ് വിവരം. അതേസമയം, യുഎസിൽ നെറ്റ്ഫ്ളിക്സിന്റെ സൗജന്യ സേവനം അവതരിപ്പിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നെറ്റ്ഫ്ളിക്സിന്റെ സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾക്ക് പണം ചെലവാക്കാൻ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതൽ പേരെ പ്ലാറ്റ് ഫോമിലേക്ക് ആകർഷിക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.