സെക്കൻഡ് ഹാൻഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഖത്തറുമായി ചർച്ച നടത്തി ഇന്ത്യ

ന്യൂഡൽഹി: 12 സെക്കൻഡ് ഹാൻഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഖത്തറുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഡൽഹിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചയിൽ 12 മിറാഷ് 2000 വിമാനങ്ങളെക്കുറിച്ച് ഖത്തറിൽ നിന്നുള്ള സംഘം വിശദീകരിച്ചു.

വിമാനം നല്ലനിലയിലാണെന്നും കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുമെന്നും സംഘം അറിയിച്ചു. ഖത്തറിന്റെ കൈവശമുള്ള മിറാഷ് 2000 ശ്രേണിയിൽപ്പെടുന്ന വിമാനങ്ങളെക്കാൾ കൂടുതൽ മികച്ചതാണ് ഇന്ത്യയുടെ പക്കലുള്ളത്.

എന്നാൽ, ഖത്തറിൽ നിന്ന് കൂടുതൽ മിറാഷ് വിമാനങ്ങൾ വാങ്ങുന്നതോടെ ഇന്ത്യൻ പോർവിമാന ശേഖരം കരുത്തുറ്റതാവുമെന്നാണ് വിലയിരുത്തൽ. രണ്ടിന്റേയും എൻജിൻ സമാനമാണ്. ഖത്തറിന്റെ കൈവശമുള്ള യുദ്ധവിമാനങ്ങൾക്കൊപ്പം മിസൈലുകളും കൂടുതൽ എൻജിനുകളും വാഗ്ദാനം ചെയ്തതായാണ് സൂചന.