ചെന്നൈ: വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം. 40 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നിരവധി പേരുടെ നിലഗുരുതരമാണ്. ഇവർ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്‌മെർ ആശുപത്രികളിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി ഒരു സംഘം കൂലിപ്പണിക്കാർ വ്യാജമദ്യം വാങ്ങി കഴിച്ചിരുന്നതായി ജില്ല കലക്ടർ ശ്രാവൺ കുമാർ വ്യക്തമാക്കി. തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
തലവേദന, ഛർദി, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

