കോടികൾ ചെലവിട്ട് നിർമ്മാണം; ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണ് പാലം

പട്‌ന: കോടികൾ ചെലവിട്ട് നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണു. പന്ത്രണ്ടു കോടി ചെലവിട്ട് നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപ് തകർന്നു വീണത്. ബക്‌റ നദിക്കു കുറുകേ നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപേ തകർന്നത്. കുർസകാന്തസിക്തി ഗതാഗതം ആയാസരഹിതമാക്കുന്നതിന് വേണ്ടിയാണ് പാലം പണികഴിപ്പിച്ചത്.

തകർന്നുവീണ ഭാഗം നിമിഷനേരം കൊണ്ട് ഒലിച്ചുപോയി. തകർന്ന പാലത്തിന് കീഴിൽ മൊബൈലുമായി ദൃശ്യം പകർത്താൻ ആളുകൾ ഓടിയെത്തുന്നതും വിഡിയോയിൽ കാണാം. അതേസമയം, ഈ വർഷം മാർച്ചിൽ ബിഹാറിൽ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നിരുന്നു. 984 കോടി ചെലവഴിച്ച് കോസി നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നത്.