ന്യൂഡൽഹി: പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി സിബിഎസ്ഇ. 2024-25 അധ്യയന വർഷത്തേക്കുള്ള വിവിധ നൈപുണ്യ (സ്‌കിൽ) വിഷയങ്ങളുടെ ഉള്ളടക്കവും പാഠ്യപദ്ധതിയുമാണ് സിബിഎസ്ഇ പരിഷ്‌കരിച്ചത്. പ്ലസ് വണ്ണിലെ വെബ് അപ്ലിക്കേഷൻ, പത്താം ക്ലാസിലെ ഇൻഫർമേഷൻ ടെക്നോളജി, ഒൻപത്, പ്ലസ് വൺ എന്നീ ക്ലാസുകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളിലായിരിക്കും മാറ്റങ്ങളുണ്ടാവുക.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) ഔദ്യോഗിക വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങളറിയാം. 2025-26 അധ്യയന വർഷത്തിൽ പന്ത്രണ്ടാം ക്ലാസിലേക്കുള്ള വെബ് അപ്ലിക്കേഷന്റെ പാഠ്യപദ്ധതി പരിഷ്‌കരിക്കും.

