ന്യൂഡൽഹി: ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. പശ്ചിമ ബംഗാളിലാണ് സംഭവം. ഗുഡ്‌സ് ട്രെയിൻ കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. പൊലീസും ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ഡാർജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലൻസുകളും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ 5 പേർ മരണപ്പെട്ടതായി ഡാർജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേർക്ക് പരിക്കേറ്റുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെതുടർന്ന് മൂന്ന് ബോഗികൾക്കിടയിലായി നിരവധി പേർ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഗുഡ്‌സ് ട്രെയിൻ സിഗ്‌നൽ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയിൽവേ വിശദമാക്കുന്നത്. അപകടത്തിലെ വിവരങ്ങൾ അറിയുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
കൺട്രോൾ റൂം നമ്പറുകൾ
03323508794 (ബിഎസ്എൻഎൽ)
03323833326 (റെയിൽവെ)
റെയിൽവെ ഹെൽപ് ഡെസ്‌ക് നമ്പറുകൾ
Sealdah
033-23508794
033-23833326
GHY Station
03612731621
03612731622
03612731623
KIR STATION
6287801805
Katihar
09002041952
9771441956
LMG
03674263958
03674263831
03674263120
03674263126
03674263858

