കൊടിക്കുന്നിൽ സുരേഷ് ലോക്സഭയുടെ പ്രോ-ടേം സ്പീക്കർ; സത്യപ്രതിജ്ഞ ജൂൺ 24 ന്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയാണ് കൊടിക്കുന്നിൽ സുരേഷ്.

ജൂൺ 24-ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുമ്പാകെ രാഷ്ട്രപതി ഭവനിൽ വെച്ച് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.

കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലാകും എംപിമാരുടെ സത്യപ്രതിജ്ഞ ഉൾപ്പെടെ നടക്കുക.