കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടിയെന്ന അംഗീകാരം; ചിഹ്നം ഓട്ടോറിക്ഷയെന്ന് പി ജെ ജോസഫ്

തിരുവനന്തപുരം: കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയാണെന്ന് വ്യക്തമാക്കി പി ജെ ജോസഫ്. ഫ്രാൻസിസ് ജോർജ് മത്സരിച്ചപ്പോൾ ചിഹ്നമായ ഓട്ടോറിക്ഷ തന്നെ സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് കേരളത്തിൽ വൻ വിജയമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നുവെന്ന ആശങ്കയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിക്ക് വോട്ട് വർധിച്ചത് പ്രത്യേകം പഠിക്കേണ്ട ഒന്നാണ്. അത്, വിലയിരുത്താൻ കോൺഗ്രസ് പാർട്ടി പ്രത്യേകമായി കെ സി ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.