ഓഡിയോ ക്വാളിറ്റി കൂടും; വാട്ട്‌സ് ആപ്പ് കോളുകളിൽ പുതിയ മാറ്റവുമായി മെറ്റ

വാട്സ്ആപ്പ് കോളുകളിൽ പുതിയ മാറ്റവുമായി മെറ്റ. വാട്ട്‌സ് ആപ്പ് കോളുകളിൽ ഓഡിയോ ക്വാളിറ്റി വർധിപ്പിക്കാനുള്ള അപ്‌ഡേറ്റാണ് മെറ്റ അവതരിപ്പിരിക്കുന്നത്. ‘മെറ്റ ലോ ബിറ്റ്റേറ്റ് കോഡെക്’ എന്ന സാങ്കേതിക വിദ്യയാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പത്തേക്കാൾ ഓപ്പസ് ഓഡിയോ ഫോർമാറ്റിനേക്കാൾ രണ്ടിരട്ടി വ്യക്തതയുള്ള ശബ്ദം ‘മെറ്റ ലോ ബിറ്റ്റേറ്റ് കോഡെക്’ നൽകുമെന്ന് മെറ്റ വ്യക്തമാക്കി.

ഉപഭോക്താക്കളിൽ മികച്ച പ്രതികരണമാണ് പുതിയ ഓഡിയോ കോളിംഗ് ക്വാളിറ്റി ഉണ്ടാക്കുന്നതെന്നാണ് മെറ്റയുടെ അവകാശവാദം. ഇതിനായി ചെറിയ ഓഡിയോ ക്ലിപ്പുകൾ മെറ്റ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ മെറ്റ അവതരിപ്പിച്ചിരുന്നു.