25 ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തി ദിനം; വിദ്യാഭ്യാസ കലണ്ടറിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകളും. കെ എസ് ടി എ ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനങ്ങൾ പറയുന്നു.

220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടർ. 25 ശനിയാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു. പുതിയ കലണ്ടറിൽ പ്രവർത്തി ദിനം കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ്. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകൾ അറിയിച്ചു.

സി പി ഐ അധ്യാപക സംഘടന എ കെ എസ് ടി യുവും എതിർപ്പ് പരസ്യമാക്കി. അതേസമയം, കൃത്യമായ പഠനങ്ങളും കൂടിയാലോചനകളുമില്ലാതെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ വ്യക്തമാക്കുന്നത്. സർക്കാർ നടപടിക്കെതിരെ കോടതി സമീപിക്കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.