ന്യൂഡൽഹി: നോർവെ ചെസ് ടൂർണമെന്റിൽ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ. ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ വീഴ്ത്തിയ പ്രജ്ഞാനന്ദ ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനെയും പരാജയപ്പെടുത്തി.
ക്ലാസിക്കൽ ചെസിലാണ് പ്രജ്ഞാനന്ദ ഇരുവരെയും പരാജയപ്പെടുത്തിയത്. നാലാം റൗണ്ടിൽ അമേരിക്കയുടെ ഹിക്കാരു നാക്കാമുറയോട് പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കരുവാനെയെ അടിയറവ് പരിചയപ്പെടുത്തിയത്.
അതേസമയം, നാക്കാമുറ ലോക ചാമ്പ്യൻ ഡിംഗ് ലിറെനെ വീഴ്ത്തി ലീഡുയർത്തി. ഒൻപത് വർഷത്തിനിടെ ആദ്യമായിരുന്നു വിജയം.
പ്രജ്ഞാനന്ദയുടെ സഹോദരി ആർ വൈശാലി ചൈനയുടെ ലീ ടിംഹഗ്ജീയെ ടൈ ബ്രേക്കറിൽ ചെക്ക്‌മേറ്റ് ചെയ്ത് ലീഡുയർത്തി. 161,000 ഡോളറാണ് (1.34 കോടി) വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.