ന്യൂഡൽഹി: എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നുണ്ട്.
ഇന്ത്യ സഖ്യം ഇരുനൂറ് സീറ്റ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്ന് കോൺഗ്രസിന് ആശ്വസിക്കാമെന്നുമാണ് മിക്ക സർവ്വേകളിലെയും പ്രവചനം. തെക്കേ ഇന്ത്യയിലും മികച്ച സാന്നിധ്യമായി ബിജെപി മാറാമെന്നും സർവ്വേകൾ ചൂണ്ടിക്കാട്ടുന്നു. എൻഡിഎ 353 മുതൽ 368 വരെ സീറ്റുകൾ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതൽ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതൽ 48 വരെ സീറ്റുകൾ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് പ്രവചിക്കുന്നത്.
എൻഡിഎ 362 മുതൽ 392 വരെ സീറ്റ് നേടുമെന്നാണ് ജൻകി ബാത് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 141 മുതൽ 161 സീറ്റ് വരെ നേടുമെന്നും ജൻകി ബാത് പ്രവചിക്കുന്നു. എൻഡിഎ 359 സീറ്റും ഇന്ത്യ സഖ്യം 154 സീറ്റും മറ്റുവള്ളവർ 30 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക് ഭാരത് പി മാർക്ക് പ്രവചിക്കുന്നത്. എൻഡിഎ 371 സീറ്റും ഇന്ത്യ സഖ്യം 125 സീറ്റും മറ്റുള്ളവർ 47 സീറ്റും വിജയിക്കുമെന്നാണ് ന്യൂസ് എക്‌സിന്റെ പ്രവചനം.

