കൊച്ചി: കാറിൽ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്ന് പിടികൂടി. തൃപ്പൂണിത്തുറയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റിലായി. നഴ്‌സിംഗ് വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
പോലീസ് പരിശോധനയ്ക്കിടെയാണ് ഇവർ അറസ്റ്റിലായത്. എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കരിങ്ങാച്ചിറ ഭാഗത്ത് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചിട്ടും ഇവരുടെ കാർ നിറുത്താതെ പോയി. രണ്ടുപേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.
ബംഗളുരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് പിടിയിലായ യുവതി. കൊച്ചിയിൽ സുഹൃത്തിനെ കാണാൻ എത്തിയതാണെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. ലഹരി വസ്തുക്കൾ എവിടെ നിന്ന് വാങ്ങിയതെന്നുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

