അരുണാചൽ പ്രദേശിൽ വീണ്ടും ഭരണം ഉറപ്പിച്ച് ബിജെപി; 46 സീറ്റുകളിൽ വിജയം

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ വീണ്ടും ഭരണം ഉറപ്പിച്ച് ബിജെപി. അരുണാചലിൽ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് മുന്നേറി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെ 60 അംഗ മന്ത്രിസഭയിൽ 46 സീറ്റുകൾ ബിജെപി നേടി.

മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ 10 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യമായിരുന്നത്. വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകർക്കും അരുണാചൽ ജനതയ്ക്കും നന്ദി അറിയിച്ചു.

ബിജെപിക്ക് ലീഡ് നിലയിൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ വൻ മുന്നേറ്റമാണ് ഉണ്ടായിരുന്നത്.