കശ്മീരിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് റെക്കോഡ് വർധനവ്

ന്യൂഡൽഹി: കശ്മീരിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് റെക്കോഡ് വർധനവ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾ ഇത്തവണ കശ്മീരിൽ എത്തിയിരുന്നു. ഇതുവരെ 10.25 ലക്ഷത്തിൽ അധികം സന്ദർശകരാണ് ഈ വർഷം കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയത്.

നിലവിലെ മെച്ചപ്പെട്ട ക്രമസമാധാന സാഹചര്യമാണ് ടൂറിസത്തിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഈ കുതിച്ചുചാട്ടം ഹോർട്ടികൾച്ചർ, കരകൗശല വസ്തുനിർമാണ മേഖല എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് ഗുണം ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്.

ഈ വർഷം കശ്മീർ സന്ദർശിക്കുന്ന പ്രധാന വിനോദ സഞ്ചാരികളിൽ അധികവും ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഈ വർഷം വിനോദ സഞ്ചാരികൾ കൂടുതലായി എത്തുമെന്നതാണ് പ്രതീക്ഷിക്കുന്നത്.