കാവിവത്കരണ പരിശ്രമങ്ങളാണ് ചാൻസലറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്; ആർ ബിന്ദു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി വി ആർ ബിന്ദു. കാവിവത്കരണ പരിശ്രമങ്ങളാണ് ചാൻസലറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ബിന്ദു വ്യക്തമാക്കി.

കേരളത്തിലെ സർവകലാശാലകൾ വലിയ സമഗ്രമായ മാറ്റങ്ങളിലൂടെയും മുന്നേറ്റങ്ങളിലൂടെയും നീങ്ങിക്കൊണ്ടിരിക്കുന്ന സമയമാണിത്. എന്നാൽ ചാൻസലർ എന്ന നിലയിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കലുക്ഷിതമായ സാഹചര്യം ഉണ്ടാക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

അത്തരം സാഹചര്യങ്ങളിൽ ചാൻസലറുടെ ഇടപെടലുകൾ ശരിയായിരുന്നില്ലെന്ന് ശരിവെക്കുന്ന കോടതിവിധികളാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.