ചെന്നൈ: മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിനെതിരെ പരാതിയുമായി സംഗീതജ്ഞൻ ഇളയരാജ. പകർപ്പവകാശ ലംഘന പരാതിയാണ് ഇളയരാജ മഞ്ഞുമ്മൽ ബോയ്സിനെതിരെ നൽകിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ നിന്നുമാത്രം ചിത്രം 200 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്.
ചിത്രത്തിൽ’ കൺമണി അൻപോട്’ എന്ന ഗാനം ഉൾപ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് പരാതിയിൽ ഇളയരാജ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം വ്യക്തമാക്കി ഇളയരാജ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചു. ടൈറ്റിൽകാർഡിൽ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലേങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീൽ നോട്ടീസിൽ വിശദമാക്കയിട്ടുണ്ട്.

