കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി തൃണമൂൽ കോൺഗ്രസ് നേതാവ്. പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 20 കാരനായ തൃണമൂൽ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി എട്ടാം ക്ലാസുകാരിയെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ അമ്മ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
പ്രതിയുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി ബഹളം വച്ചതിനെത്തുടർന്ന് വീട്ടുകാരും അയൽവാസികളും സഹായത്തിനെത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വൈദ്യ പരിശോധനകൾക്ക് വിധേയമാക്കി. ഇതിന്റെ റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ സന്ദേശ്ഖാലിയിൽ നടന്ന ലൈംഗിക അതിക്രമങ്ങൾ വലിയ പ്രതിഷേധങ്ങക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്.

