സിദ്ധാര്‍ത്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: വയനാട് വെറ്റിറനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നടപടി നേരിടേണ്ടിവന്ന ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

ബിന്ദുവിന് തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിലായിരുന്നു ബിന്ദുവിന് നടപടി നേരിടേണ്ടി വന്നത്. സെക്ഷനിൽ നിന്നും മൂന്ന് പേരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവരിൽ ഒരാളായിരുന്നു ബിന്ദു.

സാങ്കേതികമായി ഫയലുകളിൽ വകുപ്പുതല നടപടിയില്ലെന്ന് എഴുതിച്ചേർത്താണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.