ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായവും

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായവും ലഭിക്കും. ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാനാണ് സുരക്ഷാ സേനയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം ലഭിക്കുന്നത്. ഭീകരർ, ഭീകരവാദത്തിന് പിന്തുണ നൽകുന്നവർ എന്നിവരെ കണ്ടെത്താൻ ഇനി സേനയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം ലഭിക്കും.

ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനം അവതരിപ്പിച്ചത് കശ്മീർ താഴ്വരയുടെ പ്രധാന പ്രവേശന കവാടമായ നവ്യൂഗ് ടണൽ ഖാസിഗണ്ടിലാണ്. സ്മാർട്ട് പോലീസിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ തിരിച്ചറിയാനും പിടികൂടാനും ഈ സംവിധാനം വലിയ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഇതു വഴി കഴിയും. വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഫോട്ടോഗ്രാഫുകൾ തങ്ങളുടെ പക്കലുണ്ടെങ്കിൽ, അവരെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നു. ഒളിച്ചോടിയവരെ പിടികൂടാനും ഇത് സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.