ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചുമായി ആം ആദ്മി പാർട്ടി. പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.
ആം ആദ്മി പാർട്ടിയെ തകർക്കാനുള്ള ‘ഓപ്പറേഷൻ ഝാഡൂ’വിന്റെ ഭാഗമായാണ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ഒരു കെജ്രിവാളിനെ അറസ്റ്റ് ചെയ്താൽ ആയിരം കെജ്രിവാൾ ജനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആം ആദ്മി പാർട്ടിയുടെ മാർച്ചിനോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐടിഒയിലെ മെട്രോ സ്റ്റേഷനുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചു. കേന്ദ്രസേനയെ ഉൾപ്പെടെ സുരക്ഷയ്ക്കായി വിന്യസിച്ചു.

