ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് പുതിയ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിചേർത്ത് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 200 പേജുള്ള കുറ്റപത്രമാണ് ഇഡി പ്രത്യേക കോടതിയിൽ സമർപ്പിച്ചത്.
മാർച്ച് 21ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേർ അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട് ഇഡി ഇത് എട്ടാം കുറ്റപത്രമാണ് സമർപ്പിക്കുന്നത്.
മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതക്കെതിരെയും കഴിഞ്ഞ ആഴ്ച ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. കെജ്രിവാളാണ് മദ്യനയ അഴിമതിയിലെ മുഖ്യ സുത്രധാരനെന്നാണ് ഇഡി ആരോപിക്കുന്നത്. ഡൽഹി സർക്കാറിലെ മന്ത്രി, ആംആദ്മി നേതാക്കൾ നേതാക്കൾ തുടങ്ങിയവരുമായി അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും ഇ.ഡി ആരോപിക്കുന്നു.

