ലഖ്നൗ: തന്റെ വിവാഹകാര്യത്തെ കുറിച്ചുള്ള സൂചനകൾ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഉടൻ വിവാഹിതനാകുമെന്ന സൂചനയാണ് രാഹുൽ ഗാന്ധി മുന്നോട്ടു വെയ്ക്കുന്നത്. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
റാലിയിൽ എത്തിച്ചേർന്ന ആൾക്കൂട്ടത്തിൽ നിന്നുള്ള ചോദ്യത്തിനാണ് രാഹുൽ മറുപടി നൽകിയത്. ഇപ്പോൾ എനിക്ക് ഉടൻ വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു രാഹുലിന്റെ മറുപടി. രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയും ഈ സദസിലുണ്ടായിരുന്നു.
അതേസമയം, ജൂൺ നാലിന് കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ആദ്യ മൂന്നു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ വളരെ വ്യക്തമാണ്. ജൂൺ നാലിന് ഇന്ത്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കും. നിങ്ങളുടെ ഒരു വോട്ട് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ളതാണെന്ന ഓർമ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

