വിശ്വാസവഞ്ചന; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരേ കേസെടുത്ത് പോലീസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരേ കേസെടുത്ത് പോലീസ്. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. എറണാകുളം മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അരൂർ സ്വദേശി സിറാജാണ് പരാതി നൽകിയിരിക്കുന്നത്.