അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് സ്‌നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി; പത്മജ വേണുഗോപാൽ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് സ്‌നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു.

എന്തുകൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നത് എന്നതിന്റെ ഒരു ഉത്തരമാണ് നരേന്ദ്ര മോദിയെന്നും പത്മജ വ്യക്തമാക്കി. കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു പത്മജയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുടുംബമില്ല എന്ന് പറയും. ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. മുതിർന്ന സഹോദരന്റെയോ അച്ഛന്റെയോ സ്ഥാനത്ത് അദ്ദേഹത്തെ സ്‌നേഹിക്കാൻ നമ്മൾക്ക് തോന്നുമെന്നും പത്മജ കൂട്ടിച്ചേർത്തു.