മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; എംഎംൽഎമാർ സന്ദേശവുമായി കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എംഎംൽഎമാർ സന്ദേശം കൈമാറി. ഭാര്യ സുനിത കെജ്രിവാൾ വഴിയാണ് സന്ദേശം കൈമാറിയിരിക്കുന്നത്. എംഎൽഎമാർ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും അദ്ദേഹം സന്ദേശത്തിൽ നിർദ്ദേശിക്കുന്നു.

ആം ആദ്മി പാർട്ടി (എഎപി) നിയമസഭാംഗങ്ങളോട് പറയണം, കുടുംബത്തിലെ ഒരു അംഗം പോലും, അതായത് ഡൽഹിയിലെ 2 കോടി ജനങ്ങളും ഒരു പ്രശ്‌നവും അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറയുന്നു. നിങ്ങളുടെ കെജ്രിവാൾ ഇരുമ്പഴിക്ക് ഉള്ളിലാണ്. അദ്ദേഹം നിയമസഭാംഗങ്ങൾക്കായി ഒരു സന്ദേശം അയച്ചിട്ടുണ്ട്. താൻ ജയിലിലായതിനാൽ തന്റെ ഡൽഹിക്കാർ ആരും അസൗകര്യം നേരിടരുത്. ഓരോ എം എൽ എ യും അവരുടെ മണ്ഡലത്തിൽ ദിവസവും പോയി ജനങ്ങൾ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്ന് ചോദിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹിയിലെ 2 കോടി ജനങ്ങളും തന്റെ കുടുംബമാണ്, തന്റെ കുടുംബത്തിലെ ഒരു അംഗം പോലും ഒരു തരത്തിലുള്ള പ്രശ്നവും നേരിടരുത്. അവരുടെ ഏത് പ്രശ്നങ്ങളായാലും ശ്രദ്ധിക്കണം. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചല്ല താൻ സംസാരിക്കുന്നത്, ആളുകൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളും നമ്മൾ പരിഹരിക്കേണ്ടതുണ്ടെന്നും അവർ അറിയിച്ചു.