ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള 5-ാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപിച്ച് ബിജെപി. കെ സുരേന്ദ്രനും ജി കൃഷ്ണകമാറും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വയനാട്ടിലാണ് മത്സരിക്കുക.
സി കൃഷ്ണകുമാർ കൊല്ലത്തും കെ എ സ് രാധാകൃഷ്ണൻ എറണാകുളത്തും ടി എൻ സരസു ആലത്തൂരിലും മത്സരിക്കും. ഇതോടെ കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി.
രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ തന്നെ വയനാട്ടിൽ മത്സരിപ്പിക്കുന്നത്. ഇത്തവണ മത്സരിക്കില്ലെന്ന് നിലപാടിലായിരുന്നു കെ സുരേന്ദ്രൻ. കേന്ദ്ര നിർദേശം പ്രകാരമാണ് ഇത്തവണ കെ സുരേന്ദ്രൻ മത്സരിക്കുന്നത്.
അതേസമയം, നടി കങ്കണ റണാവത്ത് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. മനേക ഗാന്ധി സുൽത്താൻ പൂരിലാണ് മത്സരിക്കുക.

