തിരുപ്പതി തിരുമല ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ

അമരാവതി: തിരുപ്പതി തിരുമല ക്ഷേത്ര ദർശനം നടത്തി മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രദർശനത്തിനെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം മനം നിറഞ്ഞ് തൊഴുതു പ്രാർത്ഥിച്ചു.

ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയ ശേഷം തിരികെ എത്തിയ അദ്ദേഹത്തെ കാണാനായി ആരാധകരും മാദ്ധ്യമ പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. എന്നാൽ മാദ്ധ്യമങ്ങളോട് സംസാരിക്കാൻ താരം തയ്യാറായില്ല.

അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മെയ് മാസം തിയേറ്ററുകളിലെത്തും. തരുൺ മൂർത്തിക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ അടുത്ത ചിത്രം. സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് മോഹൻലാൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്.