പോൾ എം ജോർജിന്റെ കൊലപാതകം; കാരി സതീഷിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: യുവ വ്യവസായി പോൾ എം ജോർജിന്റെ കൊലപാതക കേസിൽ പ്രതി കാരി സതീഷിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി. മാരകായുധം ഉപയോഗിച്ച് പോൾ എം ജോർജിനെ പരുക്കേൽപ്പിച്ചെന്ന കുറ്റം കോടതി ഒഴിവാക്കുകയും ചെയ്തു. പോൾ എം ജോർജിന്റെ കൊലപാതക കേസിൽ രണ്ടാം പ്രതിയാണ് കാരി സതീഷ്.

നേരത്തേ കേസിൽ കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2009 ഓഗസ്റ്റ് 21നാണ് കേസിനാ സപ്ദമായ സംഭവം നടന്നത്. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംഗ്ഷനിലാണു പോൾ കൊല്ലപ്പെട്ടത്.

ആലപ്പുഴയിൽ ക്വട്ടേഷൻ നടപ്പാക്കാൻ പോകുകയായിരുന്ന പ്രതികൾ വഴിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തർക്കത്തിലായെന്നും തുടർന്നു കാറിൽനിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തിയെന്നുമാണ് സിബിഐ വ്യക്തമാക്കിയത്. 2010 ജനുവരിയിലാണ് പോൾ ജോർജ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്.