ന്യൂഡൽഹി: ഹൂതി ഭീകരർ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് തീപിടിച്ച ചരക്ക് കപ്പലിൽ നിന്നും ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. ഇന്ത്യക്കാരൻ ഉൾപ്പെടെ 21 ജീവനക്കാരെയാണ് ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയത്. ബാർബഡോസ് പതാകയുള്ള കപ്പലിലാണ് തീപിടിച്ചത്. ഇന്ത്യൻ ഉദ്ധ കപ്പലായ ഐ എൻ എസ് കൊൽക്കത്തയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏദൻ കടലിടുക്കിൽ വച്ചായിരുന്നു സംഭവം നടന്നത്. ബുധനാഴ്ചയാണ് ഹൂതി ഭീകരർ മിസൈൽ ആക്രമണം നടത്തിയത്. മിസൈൽ ആക്രമണത്തിൽ മൂന്നുപേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കപ്പലിന്റെ തീ പിടിച്ചതോടെ ഒരു ചെറു ബോട്ടിൽ ജീവനക്കാർ കയറി. ഇവരെയാണ് ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗപ്പെടുത്തിയിരുന്നു രക്ഷാപ്രവർത്തനം നടന്നത്. പരിക്കേറ്റവർ ഉൾപ്പെടെ 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന സുരക്ഷിതരായി ജിബൂട്ടിയിൽ എത്തിച്ചു.
ഹെലികോപ്റ്ററുകളും ബോട്ടുകളും ഉൾപ്പെടെ ഉപയോഗപ്പെടുത്തിയായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂകോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ് ഹൂതി ആക്രമണം നടന്നത്. കരീബിയൻ രാജ്യമായ ബാർബഡോസിനു വേണ്ടി സർവീസ് നടത്തുകയായിരുന്നു ഈ കപ്പൽ. 12 പേർ ഉൾപ്പെടുന്ന ഐഎൻഎസ് കൊൽക്കത്ത സംഘമാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയശേഷം നാവികസേന സംഘം കപ്പലിനുള്ളിലേക്ക് കയറി തീ അണച്ചു. ബോംബ് സ്ക്വാഡും പരിശോധന നടത്തി.
കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് നാവികസേന പിന്നീട് അറിയിച്ചു. കപ്പൽ സുരക്ഷിത സ്ഥാനത്ത് എത്തിയെന്ന് ഉറപ്പായത്തിനു ശേഷമാണ് നാവികസേന ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

