കാട്ടാനയുടെ ആക്രമണം; ആടിനെ കെട്ടാനിറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലിയിലാണ് സംഭവം നടന്നത്.

മുണ്ടോ കണ്ടത്തിൽ ഇനിര രാമകൃഷ്ണൻ ആണ് മരിച്ചത്. 72 വയസായിരുന്നു. ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിച്ചു.

നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ഇവർ മരണപ്പെടുകയായിരുന്നു.

കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇന്ദിരയുടെ മൃതദേഹം. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽപ്പെട്ട അടിമാലി പഞ്ചായത്തിന്റെ ഭാഗമായ കാഞ്ഞിരവേലിയിൽ രണ്ടാഴ്ചയായി കാട്ടാനക്കൂട്ടം നിലച്ചുറപ്പിച്ചിരിക്കയാണ്.