സംസ്ഥാനത്ത് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ് തന്നെയായിരിക്കും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തിന്റെ നിലപാട് അതാണെന്നും പ്രായപരിധി മാറ്റിയാൽ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചാം വയസിൽ കുട്ടികൾ പ്രാപ്തരാവുകയാണെന്നും അദ്ദേഹ വിശദമാക്കി. അടുത്ത അധ്യയന വർഷം മുതൽ രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ, കേരളം ഇതു നടപ്പിലാക്കില്ലെന്നാണ് കേരളത്തിന്റെ നിലപാട്. മുൻ വർഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം തള്ളിയിരുന്നു.