ന്യൂഡൽഹി: ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 72 കിലോമീറ്ററോളം ദൂരം. ജമ്മുകശ്മീർ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടിയത്.
കത്വാ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനിൽ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചു. 53 ബോഗികൾ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിൻ തനിയെ സഞ്ചരിച്ചത്.
ഗുരുതര സുരക്ഷ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ റെയിൽവെ ഉത്തരവിട്ടു. പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിൻ തനിയെ ഓടിയതെന്നാണ് റിപ്പോർട്ട്.

