വീണാ വിജയന്റെ പരാതി; ഷോൺ ജോർജിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഷോൺ ജോർജിനെതിരെ കേസെടുത്ത് പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. വീണാ വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷോൺ ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കനേഡിയൻ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് പരാതി. തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് ഷോൺ ജോർജിനെതിരെ കേസെടുത്തത്. ആരോപണം പ്രസിദ്ധപ്പെടുത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെയും കേസെടുത്തുവെന്ന് അധികൃതർ അറിയിച്ചു.