വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്; ആർ ബിന്ദു

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനും, സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുമുള്ള ബജറ്റ് നിർദേശത്തിൽ പ്രതികരണനുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ലെന്ന് ബിന്ദു പറഞ്ഞു. മുന്നേ ഉള്ള ആലോചനയാണ്. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പണ്ടത്തെ സമരം അന്നത്തെ കാലത്തിന് അനുസരിച്ചുള്ളതാണ്. പണ്ട് കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്തു, ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാനാകുമോ. ബജറ്റിൽ പറഞ്ഞത് വിദേശ സർവകലാശാലകളെ കുറിച്ച് ആലോചിക്കും എന്നാണ്. സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ എടുത്ത തീരുമാനം വൈകിയിട്ടില്ല. ഇന്നത്തെ കാലത്ത് അതിൽ നിന്ന് മാറി നിൽക്കാനാവില്ല. നമ്മുടെ സർവകലാശാലകൾ മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.