അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ല; വെള്ളാപ്പള്ളി നടേശനെതിരെ ഗണേഷിന്റെ പരോക്ഷ പ്രതികരണം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് പരോക്ഷമായി മറുപടി നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നവെന്നുവെന്ന് ഗണേഷ് കുമാർ അറിയിച്ചു. അവരുടെ സംസ്‌കാരത്തിനനസരിച്ച് മറുപടി പറയുന്നില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ശ്രീനാരായണ ഏകീകരണ പിന്നോക്ക സംഘടനകളുടെ കേരള കോൺഗ്രസ് -ബി ലയന സമ്മേളനത്തിൽ പ്രസംഗിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം. സ്വഭാവ ശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നായിരുന്നു വെളളാപ്പള്ളിയുടെ പ്രസ്താവന. പിന്നാലെയാണ് ഗണേഷ് ഇക്കാര്യത്തിൽ മറുപടി നൽകിയത്.