നവകേരള സദസിന് 1000 കോടി രൂപ ചെലവഴിക്കും; ധനമന്ത്രി

തിരുവനന്തപുരം: നവകേരള സദസിന് 1000 കോടി രൂപ ചെലവഴിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനാധിപത്യ സംവിധാനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഏടാണ് കേരള സർക്കാർ സംഘടിപ്പിച്ച് നവകേരള സദസെന്ന് അദ്ദേഹം അറിയിച്ചു. ഒരു സർക്കാരിന്റെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ജനപ്രതിനിധികളും ജനസമക്ഷമെത്തി ചർച്ചകൾ നടത്തുന്നതും ജനങ്ങളുടെ കൂടെ നിന്ന് അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതുമായ രീതി ലോക ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടികൾ നടപ്പാക്കും. നവകേരള പദ്ധതിക്കായി 9.2 കോടി. റീ ബിൽഡ് കേരളയ്ക്ക് 1000 കോടിയും നൽകും. ഈ ജനാധിപത്യ പരീക്ഷണം വോട്ടർമാരിൽ വിശ്വാസമുള്ള സർക്കാരിന് മാത്രമേ പദ്ധതി നടപ്പിലാക്കാൻ ആകൂ. ദശലക്ഷ കണക്കിന് ജനങ്ങളാണ് നവകേരള സദസിന്റെ ഭാഗമായത്. നവകേരള സദസിലെ ചർച്ചകളിൽ ഉയർന്നുവന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് 35 കോടി രൂപ മാറ്റിവെക്കും. ഭാവികേരളത്തിന് ലക്ഷ്യവും മാർഗവും നൽകുന്ന ദിശാസൂചകങ്ങളായ പദ്ധതികളാണ് നവകേരള സദസ് വിഭാവനം ചെയുന്നത്. ആയതിനാൽ

സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു. സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചു. കേരളത്തെ മെഡിക്കൽ ഹബ്ബാക്കുമെന്നും മന്ത്രി അറിയിച്ചു.

കേര പദ്ധതിക്ക് 3000 കോടി രൂപ നൽകും. കൊച്ചിൻ ഷിപ്പ് യാർഡിന്
500 കോടി രൂപ. തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാൻ 10 കോടി രൂപ നൽകും. ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കും. മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി രൂപയും ബജറ്റിൽ വകയിരുത്തി. ടൂറിസ്റ്റ് ബസ് രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കും. കേരളത്തിൽ വിദേശ സർവ്വകലാശാല ക്യാമ്പസുകൾ ആരംഭിക്കും. അങ്കണവാടി ജീവനക്കാർക്ക് ഇൻഷുറൻസ് നൽകും. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.