അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബുദാബിയിൽ വൻ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. അഹ്ലാൻ മോദി എന്ന് പേരിലാണ് പരിപാടി നടക്കുന്നത്. പ്രവാസി സമൂഹം മോദിക്ക് ഗംഭീര സ്വീകരണമായിരിക്കും ഒരുക്കുകയെന്നാണ് വിവരം. ഫെബ്രുവരി 13 നാണ് പരിപാടി നടക്കുന്നത്. പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷൻ ഇതിനോടകം തന്നെ 60,000 കടന്നു.
അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ 700 കലാകാരന്മാർ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. യുഎഇയിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും പരിപാടയിൽ പങ്കുചേരും.
പ്രധാനമന്ത്രി ആയതിന് ശേഷം ഇത് ഏഴാം തവണയാണ് നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുന്നത്. ഫെബ്രുവരി 14നാണ് മോദി ബാപ്‌സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിർ.

