എക്സാലോജിക് ക്രമക്കേട് ആരോപണം ഊഹാപോഹങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഒരു കോടതിയിൽ പോലും കേസില്ലെന്നും ന്യായീകരിച്ച് എ.എ റഹീം എം.പി. മാധ്യമങ്ങൾ വീണയുടെ ദൃശ്യങ്ങൾ സഹിതം വാർത്ത നൽകുകയാണ്. മാധ്യമങ്ങൾ ഇക്കാര്യത്തിലൊക്കെ ധാർമികത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തുവിട്ട വിവരം ഗൗരവകരമാണ്. പ്രാധാനമന്ത്രി ധനകാര്യ കമ്മിഷന്റെ നടപടിക്രമങ്ങളിൽ ഇടപെട്ടത് ഭരണഘടനാ വിരുദ്ധമാണ്.
പ്രാധാനമന്ത്രി സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയെന്നത് സ്ഥിരീകരിച്ച വിവരമാണ്. സംസ്ഥാനങ്ങളുടെ ധനസ്ഥിതി അട്ടിമറിക്കുകയാണ്. ഇത് സംസ്ഥാനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. പ്രാധാനമന്ത്രി ധനകാര്യ കമ്മിഷന്റെ നടപടിക്രമങ്ങളിൽഇടപെട്ടതിന് എതിരെ അതിശക്തമായ പ്രതിഷേധം ഉയരും. രാജ്യത്തിനാകെ മനുഷ്യച്ചങ്ങല ആവേശമാകും. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ഐതിഹാസിക സമരമായി ഇത് മാറുമെന്നും എ.എ റഹീം എം.പി വ്യക്തമാക്കി.