മരിച്ച സ്വന്തം കുഞ്ഞിന്റ ചാരം കല്ലുകളാക്കി മാറ്റിയ മാതാപിതാക്കൾ. അമേരിക്കക്കാരായ കെയ്‌ലി-ജാക്ക് മാസെ ദമ്പതികൾക്ക് മൂന്നാമതായി ജനിച്ച കുഞ്ഞായിരിന്നു പോപ്പി. എന്നാൽ കുഞ്ഞിന് ടി.ബി.സി.ഡി എന്ന അപൂര്‍വ രോഗമുണ്ടായിരുന്നു.ഈ കുഞ്ഞുങ്ങൾക്ക് സാധാരണയായുള്ള വളര്‍ച്ചകളൊന്നുമുണ്ടാവാറില്ല. കുഞ്ഞിന്റെ ഒന്നര വയസ്സിൽ മരണപ്പെടുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ ദേഹം എന്ത് ചെയ്യണമെന്ന ചോദ്യത്തിന് പല ഉത്തരങ്ങളും അവരുടെ മനസ്സിലൂടെ കടന്നു പോയി.
തങ്ങളോടൊപ്പം എന്നും ഉണ്ടാകണമെന്ന ആഗ്രഹത്താൽ ചിതാഭസ്മം വീട്ടില്‍ വെക്കാമെന്നാണ് ആലോചിച്ചെങ്കിലും, വേണ്ടെന്നു വയ്ക്കുകയാണ് ചെയ്തത്. അങ്ങനെയാണ് ചിതാഭസ്മം കല്ലുകളാക്കി മാറ്റാവുന്ന സംവിധാനത്തെ കുറിച്ച് അവർ അറിയുന്നത്. കുറച്ചു മാസങ്ങൾക്കു ശേഷം കുഞ്ഞിന്റെ ചാരം അവരുടെ കയ്യിൽ മഞ്ഞ കലര്‍ന്ന വെള്ള കല്ലുകലായി ലഭിച്ചു. പാർട്ടിങ് സ്റ്റോൺ എന്ന പ്രോസസ്സിലൂടെയാണ് ചിതാഭസ്മത്തെ കല്ലുകളാക്കി മാറ്റാൻ സാധിക്കുന്നത്.ജീവനില്ലാത്ത എന്നാൽ പോപ്പിയുടെ ജീവന്റെ ഓർമ്മകൾ ഉള്ള കല്ലുകൾ. ഇപ്പോഴും ആ കല്ലുകളിലൂടെ പോപ്പി അവരോടൊപ്പം ജീവിക്കുന്നു.

