ബഹിരാകാശത്തു 2035ൽ സ്വന്തം നിലയം തുറക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യ. 2031ൽ ഇപ്പോഴത്തെ നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയംതിരിച്ചിറക്കിയേക്കാനാണ് സാധ്യത. ബഹിരാകാശത്തു നിലയം ഉറപ്പിക്കുന്നതിനു മുമ്പായി ഊർജവും വെള്ളവും ഒരേപോലെ തരുന്ന ഒരു സാങ്കേതികവിദ്യ ഐഎസ്ആർഒ പരീക്ഷിച്ചിരുന്നു. ഫ്യുവൽ സെൽ എന്നാണ് ഈ വിദ്യയുടെ പേര്. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിൽ നിന്നുള്ള ഊർജം വൈദ്യുതിയാക്കി മാറ്റിയാണ് ഫ്യുവൽ സെൽ പ്രവർത്തിക്കുന്നത്. ഇതിൽ നിന്നും അവശിഷ്ടമായി വെള്ളമാണ് വരുന്നത് അത് കൊണ്ട് തന്നെ മലിനീകരണവുമുണ്ടാകില്ല. പരീക്ഷണത്തിനായി ഉപയോഗിച്ച പോയം എന്നറിയപ്പെടുന്ന ഭാഗം ഒരു പരീക്ഷണശാല കൂടിയാണ്. 2031ൽ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മിഷൻ ചെയ്യപ്പെടാനാണ് സാധ്യത. ഇതോടെ നാസയുടെ ഈ മേഖലയിലെ സജീവമായ കാഴ്ചയ്ക്ക് തിരശ്ശീല വീഴുമെന്നും കരുതപ്പെടുന്നു.
2024-01-19

