ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം നേടി ഇന്ത്യ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം നേടി ഇന്ത്യ. ഗ്ലോബൽ ഫയർപവർ എന്ന വെബ്സൈറ്റാണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ആഗോള പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്ന വെബ്സൈറ്റാണിത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. രണ്ടാം സ്ഥാനം റഷ്യയും മൂന്നാം സ്ഥാനം ചൈനയും നേടി.

ദക്ഷിണ കൊറിയ, യുകെ, ജപ്പാൻ, തുർക്കിയെ, പാകിസ്ഥാൻ, ഇറ്റലി എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലുൾപ്പെട്ട രാജ്യങ്ങൾ. ഗ്ലോബൽ ഫയർപവർ പട്ടിക തയ്യാറാക്കിയത് 145 രാജ്യങ്ങളെ വിശകലനം ചെയ്താണ്. ട്രൂപ്പുകളുടെ എണ്ണം, സൈനിക സാമഗ്രികൾ, സാമ്പത്തിക ദദ്രത, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിഭവങ്ങളുടെ ലഭ്യത തുടങ്ങിയവ മാനദണ്ഡങ്ങളാക്കിയാണ് രാജ്യങ്ങളെ വിശകലനം ചെയ്തിരിക്കുന്നത്.

ഭൂട്ടാനാണ് ലോകത്തിലെ ഏറ്റവും കുറവ് സൈനിക ശക്തിയുള്ള രാജ്യങ്ങളിൽ ഒന്നാമത്. മോൽഡോവ, സറിനേം, സൊമാലിയ, ബെനിൻ, ലൈബീരിയ, ബെലിസ്, സീറ ലിയോൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്‌ളിക്, ഐസ് ലാൻഡ് തുടങ്ങിയവയാണ് പട്ടികയിൽ ഇടംനേടിയിട്ടുള്ള മറ്റ് രാജ്യങ്ങൾ.