കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ച് എഐസിസി; 5 എംപിമാരെ പുതുതായി ഉൾപ്പെടുത്തി

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീകാര്യ സമിതി പുനസംഘടിപ്പിച്ച് എഐസിസി. എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. 21 അംഗങ്ങളായിരുന്നു കഴിഞ്ഞ തവണ സമിതിയിലുണ്ടായിരുന്നത്. 19 പേരാണ് സമിതിയിലെ പുതുമുഖങ്ങൾ. ശശി തരൂർ അടക്കം ഉൾപ്പെടെ അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി.

സമിതിയിൽ മുൻതൂക്കം ലഭിച്ചിരിക്കുന്നത് കെ സി വേണുഗോപാൽ പക്ഷത്തിനാണ്. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യ സമിതി 36 പേരടങ്ങിയ ജംബോ കമ്മിറ്റിയാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയിൽ അഞ്ച് ഒഴിവുകളായിരുന്നു നികത്തേണ്ടിയിരുന്നത്. പ്രവർത്തക സമിതി അംഗമായ ശശിതരൂർ, അടൂർ പ്രകാശ്, എം കെ രാഘവൻ, ആന്റോ ആന്റണി, ഹൈബി ഈഡൻ എന്നീ എംപിമാരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എ പി അനിൽകുമാർ, സണ്ണി ജോസഫ്, റോജി എം ജോൺ, ഷാഫി പറമ്പിൽ എന്നിവരാണ് പുതുതായെത്തിയ എംഎൽഎമാർ. ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, അജയ് തറയിൽ, വി എസ് ശിവകുമാർ, ശൂരനാട് രാജശേഖരൻ, ജോൺസൺ എബ്രഹാം, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം ഹസ്സൻ, കൊടിക്കുന്നൽ സുരേഷ്, പ്രഫ. പിജെ കുര്യൻ, ശശി തരൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ബെന്നി ബെഹ്നാൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ, ടിഎൻ പ്രതാപൻ, ആൻറോ ആൻറണി, ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം ലിജു, ടി. സിദീഖ്, എപി അനിൽകുമാർ, സണ്ണി ജോസഫ്, റോഡി എം ജോൺ, എൻ. സുബ്രഹ്മണ്യൻ, അജയ് തറയിൽ, വിഎസ് ശിവകുമാർ, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാൽ, ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പിൽ, ഡോ. ശൂരനാട് രാജശേഖരൻ, പികെ ജയലക്ഷ്മി, ജോൺസൺ അബ്രഹാം തുടങ്ങിയവരാണ് സമിതിയിലുള്ളത്.