പോലീസ് തലപ്പത്ത് വീണ്ടും പരിഷ്‌ക്കരണം; ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വീണ്ടും പരിഷ്‌ക്കരണം. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാകും. ദക്ഷിണമേഖലാ ഐ.ജി ജി സ്പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതലയും നൽകി.

പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി എസ് ശ്യാംസുന്ദറിനെ നിയമിച്ചു. എ അക്ബറിനെയാണ് ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചത്. ടി നാരായണന് വയനാട് ജില്ലാ മേധാവിയായി നിയമനം നൽകി. അഞ്ച് അഡീഷണൽ എസ് പിമാർക്കും 114 ഡിവൈ എസ് പിമാർക്കും സ്ഥലംമാറ്റവും നൽകി.