തായ്പെയ്: തായ്‌വാനിൽ നടന്ന തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തി ഭരണകക്ഷിയായ ഡെമോക്രാറ്റിക്ക് പ്രോഗസീനവ് പാർട്ടി. മൂന്നാംതവണയാണ് ചൈനീസ് വിരുദ്ധ നിലപാടുള്ള ഡെമോക്രാറ്റിക്ക് പാർട്ടി അധികാരത്തിലെത്തുന്നത്.
അമേരിക്കൻ അനുകൂലി ലായ് ചിങ് തെ തായ്‌വാൻ പ്രസിഡന്റാകും. തായ്‌വാനിലെ പ്രധാന പ്രതിപക്ഷമായ കുമിന്താങ്ങ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഹു യു ഇഹ് തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു. തായ്‌വാൻ ജനത ജനാധിപത്യത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് ലായ് ചിങ് തെ പറഞ്ഞു. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം തങ്ങൾ തുടർന്നും നിൽക്കുമെന്നം അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ബാഹ്യശക്തികളടെ ശ്രമങ്ങളെ തായ്‌വാൻ ജനത വിജയകരമായി ചെറുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലായ് ചിങ്‌തെ അധികാരത്തിലെത്തുന്നതോടെ ചൈനീസ് ആക്രമണം തടയാൻ സൈനിക സന്നാഹങ്ങൾ ബലപ്പെടുത്തും. അമേരിക്കയുടെ സഹായവും തായ്‌വാന് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

