മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാവരണം അഴിഞ്ഞു വീണു; ശോഭാ സുരേന്ദ്രൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാവരണം അഴിഞ്ഞു വീണുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണം നടത്തുന്നതിൽ പ്രതികരണവുമായാണ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിയെത്തും. ഇഡി ഉദ്യോഗസ്ഥർ അവരുടെ പണി എടുക്കും. എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരുന്നുണ്ട്. ഇതുപോലെ ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യൻ എന്ന് വിളിച്ച എം വി ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഏത് കാര്യത്തിലും നോക്കുകൂലി വാങ്ങുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.