കേരള യൂത്ത് കോൺഗ്രസ് എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾ ശക്തമായി ഉയർത്തിക്കാട്ടി; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേരള യൂത്ത് കോൺഗ്രസ് എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾ ശക്തമായി ഉയർത്തിക്കാട്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യൂത്ത് കോൺഗ്രസിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ സമാപന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേരള യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അടക്കമുള്ളവരെ സംസ്ഥാന സർക്കാർ നേരിട്ടതെങ്ങനെയെന്ന് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം ചണ്ടിക്കാട്ടി.

കേരള യൂത്ത് കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും യൂത്ത് കോൺഗ്രസ് കോർഡിനേറ്റേഴ്‌സിനെ നിയമിക്കാൻ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ഞായറാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ യാത്ര ആരംഭിക്കും. മണിപ്പൂരിലെ തൗബാലിൽ നിന്നും ആരംഭിക്കുന്ന യാത്ര 67 ദിവസം കൊണ്ട് 6713 കിലോ മീറ്റർ താണ്ടി, മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.