ദൂരദർശനിലെ തത്സമയ പരിപാടിക്കിടെ കാർഷിക വിദഗ്ധൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: പ്രമുഖ കാർഷിക മേഖല വിദഗ്ധൻ കുഴഞ്ഞു വീണ് മരിച്ചു. ദൂരദർശനിലെ തത്സമയ പരിപാടിക്കിടെയാണ് കാർഷിക വിദഗ്ധനായ ഡോ അനി എസ് ദാസ് (59) കുഴഞ്ഞു വീണുമരിച്ചത്. കൊട്ടാരക്കര സ്വദേശിയായ അദ്ദേഹം കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ദൂരദർശനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനി എസ് ദാസ് കേരള ഫീഡ്‌സ് എംഡി, കേരള ലൈവ് സ്റ്റോക്ക്‌സ് ഡെവലപ്‌മെന്റ് കോർപറേഷൻ എംഡി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെ കിസാൻ കൃഷിദീപം കാർഷിക പരിപാടിയുടെ അമരക്കാരൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.