ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം പാലിക്കണം; സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം പാലിക്കണമെന്ന് ഹർജി. മൂന്നിലൊന്ന് സീറ്റുകളിൽ വനിതാ സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രധാനഹർജിയിൽ കക്ഷിയാകാൻ മലയാളി അഭിഭാഷകർക്ക് സുപ്രീം കോടതി അനുമതി നൽകി.

നേരത്തെ സമാന ഹർജിയിൽ കോടതി നോട്ടീസ് അയച്ചിരുന്നു. ഇതോടെയാണ് കക്ഷിയാകാൻ നിർദ്ദേശം നൽകിയത്. മലയാളി അഭിഭാഷകയായ യോഗമായ ആണ് ഹർജിക്കാരി. അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, ദീപക് പ്രകാശ് എന്നിവർ കോടതിയിൽ ഹാജരായി.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച് പാർലമെന്റ് പാസ്സാക്കിയ നിയമം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറേയും, കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിന് എതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.