എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് സ്പീക്കർ എഎൻ ഷംസീർ

എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് സ്പീക്കർ എഎൻ ഷംസീർ. ഇതിലേക്ക് എംടിയെ വലിച്ചിഴക്കേണ്ടതില്ല. എംടി എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്കറിയില്ല. അത് അദ്ദേഹം തന്നെ പറയണം എന്നും ഷംസീർ പറഞ്ഞു. ആദ്യം സ്വയം വിമർശനം നടത്തേണ്ടത് മാധ്യമങ്ങളാണ്. ഇ.എം.എസ് ജീവിച്ചിരുന്നപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. മാധ്യമങ്ങളെ ഉദ്ദേശിച്ചാവാം എം.ടിയുടെ വിമർശനം.

തനിക്ക് പാർട്ടി ആംഗിൾ സംസാരിക്കാൻ പരിമിതിയുണ്ട്. താൻ ഇരിക്കുന്ന പദവി അനുസരിച്ച് രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവില്ല എന്നും ഷംസീർ കൂട്ടിച്ചേർത്തു.എംടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. ഇ എം എസ് നൽകിയ സംഭാവനകൾ, കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രാധാന്യം എന്നിവ എടുത്ത് പറയുകയായിരുന്നു എംടി എന്ന് റിയാസ് പറഞ്ഞു.